തിരുവനന്തപുരം മംഗലപുരത്ത് ദേശീയപാതയിൽ തടി ലോറി മറിഞ്ഞ് അപകടം

തിരുവനന്തപുരം: മംഗലപുരത്ത് ദേശീയപാതയിൽ തടി ലോറി മറിഞ്ഞ് അപകടം.ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്. അർദ്ധ രാത്രിയോടെ തോന്നക്കൽ ആശാൻ സ്മാരകത്തിന് മുന്നിലായിരുന്നു അപകടം.ആക്സിൽ ഒടിഞ്ഞ ലോറി വശത്തേക്ക് മറിയുകയായിരുന്നു

ലോറിയിൽ ഉണ്ടായിരുന്ന വെള്ളറട സ്വദേശികളായ ഡ്രൈവർ രതീഷ് ക്ലീനർ അഖിൽ
എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു വാഹനങ്ങളിൽ ഇടിക്കാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.മംഗലപുരം പോലീസും കഴക്കൂട്ടത്തു നിന്ന് അഗ്നിശമനസേനയും സ്ഥലത്തെത്തി

Post a Comment

Previous Post Next Post

മലയാളം ന്യൂസ്‌ ലൈവ് 24x7 whatsup ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

News