കോതമംഗലം പുതുപ്പാടിക്ക് സമീപം നാല് വാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചു :ഒരാൾ മരിച്ചു; നാല് പേർ അതീവ ഗുരുതരാവസ്ഥയിൽ

 

കോതമംഗലം : പുതുപ്പാടിക്ക് സമീപം നാലു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും കാറും എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനങ്ങൾ സമീപത്തു കൂടി പോകുകയായിരുന്നു കോതമംഗലം സ്വദേശി സഞ്ചരിച്ച സ്കൂട്ടറിലേക്കും ഇടിച്ചു കയറി. പൂപ്പാറയ്ക്ക് പോവുകയായിരുന്നു മാരുതി ആൾട്ടോ കാറും മഹാറാണി വെഡിങ് ഗ്രൂപ്പിന്റെ പിക്കപ്പും ആണ് അപകടത്തിൽപ്പെട്ടത് പൂപ്പാറ സ്വദേശികൾ സഞ്ചരിച്ച മാരുതി കാർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത് എന്നാണ് കരുതുന്നത്. അപകടത്തിൽ നിയന്ത്രണം വിട്ട ലോറി വട്ടം തിരിഞ്ഞ് സമീപത്ത് ഇറച്ചി കടയിൽ ഇടിച്ചാണ് നിന്നത്. പല്ലാരിമംഗലം മാവുടി സ്വദേശി ശിവൻ ( സ്വാദ് ഹോട്ടൽ ) നടത്തിവന്നിരുന്ന ഇറച്ചി കട പൂർണ്ണമായും തകർന്നു. കാറിൽ സഞ്ചരിച്ച പൂപ്പാറ സ്വദേശിയാണ് മരിച്ചത് എന്നാണ് അറിയുന്ന വിവരം. കാർ യാത്രികൻ തന്നെയായ മറ്റൊരാൾ കൂടി മരിച്ചു എന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോതമംഗലം സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനും പരിക്കുണ്ട്. അപകടത്തിൽ മാരുതി ഓൾട്ടോ കാർ പൂർണമായും തകർന്നു. (8-9 -2025 തിങ്കൾ )

Post a Comment

Previous Post Next Post

മലയാളം ന്യൂസ്‌ ലൈവ് 24x7 whatsup ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

News