കരുനാഗപ്പള്ളിയിൽ മദ്യപ സംഘം ഓടിച്ച കാർ ഇടിച്ച് കാൽനടക്കാരനായ വായോധികൻ മരിച്ച സംഭവം വാഹനത്തിൽ ഉണ്ടായിരുന്ന ഒരു യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കരുനാഗപ്പള്ളി പോലീസ്


കൊല്ലം : കരുനാഗപ്പള്ളിയിൽ മദ്യപ സംഘം ഓടിച്ച കാർ ഇടിച്ച്  കാൽനടക്കാരനായ വായോധികൻ മരിച്ച സംഭവം വാഹനത്തിൽ ഉണ്ടായിരുന്ന ഒരു യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കരുനാഗപ്പള്ളി പോലീസ്. തഴവ ശാസ്താരം ആശിഷ് രാജേന്ദ്രനെയാണ് (33)  കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവോണ ദിവസം കരുനാഗപ്പള്ളി അരമത്ത് മഠം ജംഗ്ഷനിൽ രാത്രിയിൽ ആയിടരുന്നു അപകടം. അപകടത്തിൽ കരുനാഗപ്പള്ളി തൊടിയൂർ വടക്ക് ഷഫീഖ് മൻസിൽ സുബൈർ കുട്ടി 72 ആണ് മരണപ്പെട്ടത്. മദ്യപ സംഘം ഓടിച്ച കാർ അമിത വേഗതയിൽ ആയിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.   സുബൈർ കുട്ടിയെ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്ന കാർ. നാട്ടുകാർ തടഞ്ഞു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കരുനാഗപ്പള്ളി പോലീസ്  കേസ് എടുത്തിട്ടുണ്ട്l

Post a Comment

Previous Post Next Post

മലയാളം ന്യൂസ്‌ ലൈവ് 24x7 whatsup ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

News