കുടുംബശ്രീക്ക് കരുത്തായി ഐഎസ്‌ഒ അംഗീകാരം: കുടുംബശ്രീ സമ്പൂർണ ഐഎസ്‌ഒ സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ ജില്ലയായി കൊല്ലം. ഔദ്യോഗിക പ്രഖ്യാപനം 26-ന് കൊല്ലത്ത്



കൊല്ലം : പ്രവർത്തനങ്ങളിലെ ഗുണമേന്മയും മികച്ച പങ്കാളിത്തവും പൊതുജനസേവനവും ഒരുക്കി സംസ്ഥാനത്ത് സമ്പൂർണ ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ ജില്ലാതല കുടുംബശ്രീ യൂണിറ്റായി കൊല്ലം. ജില്ലയിലെ 68 ഗ്രാമ സിഡിഎസു കളും ആറ് നഗര സിഡിസുകളും ഉൾപ്പെടെ 74 സിഡിസുകൾക്കാണ് ഐഎസ്ഒ സർട്ടിഫി ക്കേഷൻ ലഭിച്ചത്.

സംസ്ഥാനത്ത് ആകെ 617 കു ടുംബശ്രീ സിഡിഎസുകളാണ് ഐഎസ്ഒ നിലവാരത്തിലേക്ക് ഉയർന്നത്. ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം രൂപവത്കരിച്ച്, സംസ്ഥാന സർക്കാർ ബൈലോ പ്രകാരം സേവനങ്ങളും പ്രവർ ത്തനങ്ങളും കുറ്റമറ്റ രീതിയിൽ കാഴ്ചവെച്ച കുടുംബശ്രീ സിഡി എസുകൾക്കാണ് ഐഎസ്ഒ 9001:2015 അംഗീകാരം ലഭിക്കു ന്നത്.

നേട്ടത്തിൽ എത്തിയ പ്രവർത്തനം

ഓഫീസിലെ ഫയൽ ക്രമീകരണം, സാമ്പത്തിക ഇടപാടുകളും രജിസ്റ്ററുകളും പരിപാലിക്കു
ന്നതിലെ കൃത്യത, അയൽക്കൂട്ട വിവര രജിസ്ട്രി, കാര്യക്ഷമത, സേവനമേഖലയിലെ വിലയിരുത്തൽ, ഓഫീസ് ക്രമീകരണ ങ്ങൾ, പൊതുജനസേവ ഹെൽ പ്പ് ഡെസ്സ് എന്നിവയാണ് നേട്ടത്തിന് അടിസ്ഥാനം.

മൂന്നുവർഷമാണ് സർട്ടിഫി ക്കേഷൻ്റെ കാലാവധി. കൺ സൾട്ടൻസി ഏജൻസിയായ കില യുടെ നേതൃത്വത്തിലാണ് അംഗീ കാര ഓഡിറ്റ് നടത്തിയത്.

26ന് പ്രഖ്യാപനം

വയനാട് ജില്ലയിലെ വെങ്ങപ്പള്ളി സിഡിഎസിനാണ് സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചത്. ജില്ലയിലെ ആദ്യത്തെ ഐഎസ്‌ഒ അംഗീകാരം പരവൂർ സിഡിഎസിനാണ്. 
സംസ്ഥാനത്ത് ഐഎസ്ഒ നേടിയ ആദ്യത്തെ നഗരസഭാ സിഡിഎസാണ് പരവൂർ.

26-ന് കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് സം സ്ഥാനതല ഐഎസ്ഒ പ്രഖ്യാ പനം നടത്തും. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനാ കും. അതത് ജില്ലകളിൽ ജില്ലാ തല പ്രഖ്യാപനങ്ങളും 26-ന് നടക്കും.


Post a Comment

أحدث أقدم

മലയാളം ന്യൂസ്‌ ലൈവ് 24x7 whatsup ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

News